ആര്‍ക്കൊക്കെ ബാധകം: 18 മുതല്‍ 45 വയസ്സുവരെയുള്ള എല്ലാ ജര്‍മ്മന്‍ പുരുഷന്മാര്‍ക്കും ഈ നിയമം ബാധകമാണ്. പഠനാവശ്യത്തിനോ ജോലിക്കായോ ലോകം ചുറ്റിക്കാണാനോ (Backpacking) പോകുന്നവര്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങുന്നുണ്ടെങ്കില്‍ 'ബുണ്ടസ്വര്‍ കരിയര്‍ സെന്ററില്‍' നിന്ന് അനുമതി പത്രം വാങ്ങണം.
എന്തുകൊണ്ട് ഈ നിയമം: ഒരു യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ എത്ര പുരുഷന്മാര്‍ രാജ്യത്തിന് പുറത്തുണ്ടെന്ന കൃത്യമായ കണക്ക് സൈന്യത്തിന് ലഭ്യമാക്കാനാണ് ഈ നീക്കം. ശീതയുദ്ധകാലത്ത് നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോള്‍ വീണ്ടും കര്‍ശനമാക്കുകയാണ്.
അനുമതി ലഭിക്കുമോ: നിലവില്‍ സൈനിക സേവനം നിര്‍ബന്ധമല്ലാത്തതിനാല്‍ (Voluntary), അപേക്ഷിക്കുന്നവര്‍ക്കെല്ലാം അനുമതി നല്‍കാന്‍ കരിയര്‍ സെന്ററുകള്‍ ബാധ്യസ്ഥരാണ്. പ്രത്യേക സൈനിക ഡ്യൂട്ടി ഇല്ലാത്ത സമയമാണെങ്കില്‍ അനുമതി നിഷേധിക്കില്ലെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ശിക്ഷാ നടപടികള്‍: അനുമതി വാങ്ങാതെ പോകുന്നവര്‍ക്ക് നിലവില്‍ പ്രത്യേക പിഴയോ ശിക്ഷയോ നിശ്ചയിച്ചിട്ടില്ല. എങ്കിലും നിയമം പാലിച്ച് പോകുന്നതാണ് ഉചിതമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.
സൈനിക ശാക്തീകരണം ലക്ഷ്യം
റഷ്യ~ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചാന്‍സലര്‍ ഫ്രീഡ്രിഹ് മെര്‍സിന്റെ
സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക: നിലവിലുള്ള 1,80,000 സൈനികരുടെ എണ്ണം 2035 ഓടെ 2,60,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.
നിര്‍ബന്ധിത വിവരശേഖരണം: ഈ വര്‍ഷം മുതല്‍ 18 വയസ്സ് തികയുന്ന എല്ലാ പുരുഷന്മാരും തങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സൈന്യത്തില്‍ ചേരാനുള്ള താല്പര്യം എന്നിവ വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ചു നല്‍കണം. സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമല്ല.
ഫിറ്റ്നസ് ടെസ്ററ്: 2027 പകുതിയോടെ 18 വയസ്സുകാര്‍ക്ക് സൈനിക സേവനത്തിന് യോഗ്യരാണോ എന്നറിയാനുള്ള ഫിറ്റ്നസ് ടെസ്ററും നിര്‍ബന്ധമാക്കും.
കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

Comments: